ദേശീയ സ്കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ മുപ്പത് മെഡലുമായി 112 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്. 56 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തി. 56 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തി. 800, 400 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അബിത മേരി മാനുവലിന്റെയും 1500, 3000 മീറ്ററില്‍ സ്വര്‍ണം നേടിയ സി. ബബിതയുടെയും കരുത്തിലാണ് കേരളത്തിന്‍റെ വിജയക്കുതിപ്പ്. അബിത മേരി മാനുവല്‍, സി. ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിനം കേരളത്തിനായി സ്വര്‍ണം നേടി. രണ്ടു മിനിറ്റ് 8.53 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ അബിത റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സുഗത കുമാറിലൂടെ കേരളം വെങ്കലം നേടി. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. അനില വേണു സ്വര്‍ണം നേടിയപ്പോള്‍ അര്‍ഷിത കേരളത്തിന് വെള്ളി സമ്മാനിച്ചു. ആണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ കെ. മുഹമ്മദ് അനസിന് വെങ്കലവും ലഭിച്ചു.