കാസര്‍കോട് : ദേശീയ തുളു സെമിനാര്‍ ഡിസംബര്‍ 17,18 തിയതികളില്‍ കാസര്‍കോട് ലളിതകലാ സദനത്തില്‍ നടക്കും. ഡിസംബര്‍ 17 ന് രാവിലെ 10 ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനാകും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരിക്കും. തെമ്പരെ(തുളു അക്കാദമി ത്രൈമാസിക പ്രത്യേക പതിപ്പ്) പ്രകാശനം ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു നിര്‍വ്വഹിക്കും. കര്‍ണ്ണാടക ഫോക്‌ലോര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സ്‌ലര്‍ ഡോ ചിന്നപ്പ ഗൗഡ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ കാസര്‍കോട് തുളുവിന്റെ സ്വാധീനം. കാസര്‍കോട് തുളു സാഹിത്യം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
ഡിസംബര്‍ 18 ന് രാവിലെ ഒമ്പത് മുതല്‍ തുളു ലിപി ശില്‍ശാലയും 11 മുതല്‍ തുളു ഗവേഷണ സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.സമാപന സമ്മേളനത്തില്‍ കര്‍ണ്ണാടക തുളു സാഹിത്യ അക്കാദമി അധ്യക്ഷന്‍ ദയാന്ദ കത്തല്‍സാര്‍ മുഖ്യാതിഥിയാകും.കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍ അധ്യാക്ഷ നാകും.സെമിനാറിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കും.