തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ 140 മണ്ഡലങ്ങളിലൂടെയുള്ള നവകേരളസദസ്സ് നവംബർ 18ന് കാസർകോട് തുടങ്ങി ഡിസംബർ 24 ന് തിരുവനന്തപുരത്ത് അവസാനിക്കു൦.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മന്ത്രിസഭ ഒന്നടങ്കം കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും യാത്ര ചെയ്യുന്നത്.
സർക്കാരിന്റെ രണ്ടര വർഷത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം അടുത്ത രണ്ടരവർഷത്തെ കർമ്മപരിപാടികള്‍ തയ്യാറാക്കുക കൂടിയാണ് സർക്കാരിന്റെ ലക്ഷ്യം.ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്.