ചണ്ഡീഗഡ് : നവജോത് സിംഗ് സിദ്ദു പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ദു അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല താന്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതെന്നു സിദ്ദു പറഞ്ഞു. പഞ്ചാബിനു വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും പഞ്ചാബിലെ യുവാക്കളുടെ ഉന്നമനമാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.