ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്നുമക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. പനാമ പേപ്പേഴ്സ് അഴിമതിക്കേസിലാണ് ഇസ്മാബാദിലെ അഴിമതി വിരുദ്ധ കോടതിയുടെ ഉത്തരവ്. ശെരീഫിന്‍റെ മക്കളായ മറിയം, ഹുസൈന്‍, ഹസ്സന്‍, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരെ ഒക്ടോബര്‍ 9ന് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതിവിധിയെ തുടര്‍ന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശെരീഫ് ഇസ്ലാമാബാദ് കോടതിയില്‍ അനേകം ബി.എം.ഡബ്ളിയു കാറുകളുടെ അകമ്ബടിയോടെ എത്തി. സുരക്ഷാ വലയത്തിന് പുറത്തുനിന്നും ഷെരീഫ് അനുകൂലികള്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.