കറാച്ചി: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. 150 പേര്‍ കൊല്ലപ്പെട്ട 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ള പാക് തീവ്രവാദികളുടെ പങ്ക് നവാസ് ഷെരീഫ് പാക് ദിനപത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് പരോക്ഷമായി വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഭീകരവാദ സംഘടനകള്‍ സജീവമാണ്. അവരുമായി പാകിസ്ഥാന് ബന്ധമില്ലെങ്കിലും അതിര്‍ത്തി കടന്ന് മുംബൈയില്‍ 150 പേരെ വധിക്കാന്‍ ഇൗ സംഘങ്ങളെ നാമെന്തിന് അനുവദിക്കണമെന്നും എന്തുകൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാത്തതെന്നും നവാസ് ഷെരീഫ് ചോദിക്കുകയുണ്ടായി.