ഇസ്ലാമാബാദ്: പാക് സര്‍ക്കാരും സൈന്യംവും തമ്മില്‍ തര്‍ക്കമുണ്ടെന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ മുന്‍നിര പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.നവാസ് ഷെരീഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടി നിര്‍ദ്ദേശിച്ചത്. പാക് സൈനിക മാധാവി, ഐഎസ്‌ഐ, ആഭ്യന്തര, ധനകാര്യ മന്ത്രിമാര്‍, പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.ഇന്ത്യ പാക് അധീന കശ്മീരില്‍ സൈനിക നടപടി എടുത്ത സാഹചര്യത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഐഎസ്‌ഐയും ഭരണ നേതൃത്വവും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതും ദേശീയ സുരക്ഷയുമാി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്ബോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നും യോഗം വിലയിരുത്തി.രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ വാര്‍ത്ത ഗൗരവതരമാണെന്ന് ഷെരീഫ് യോഗത്തില്‍ പറഞ്ഞതായാണ് വിവരം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിഷയത്തില്‍ കടുത്ത നടപടിക്ക് ഉത്തരവിട്ടതെന്നും പാക് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.