സൈന്യത്തിനെതിരെ സംസാരിച്ചെന്നും ജനങ്ങളെ പ്രകോപിപ്പിച്ചെന്നും ആരോപിച്ച് പാക് പ്രധാനമന്ത്രിക്കെതിരെ കേസ്

238

ഇസ്ലാമാബാദ്: ജനങ്ങളെ പ്രകോപിപ്പിച്ചെന്നും സൈന്യത്തിനെതിരെ സംസാരിച്ചെന്നും ആരോപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ പൊലീസ് കേസെടുത്തു. ഇഷ്തിയാഖ് അഹമ്മദ് മിര്‍സ എന്നയാള്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കിയാണ് റാവല്‍പിണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. സൈന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രസംഗത്തിന്റെ സി.ഡി തനിക്ക് ലഭിച്ചെന്നും പരിശോധനയില്‍ പ്രാസംഗികന്‍ നവാസ് ശരീഫാണെന്ന് മനസിലായെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ സൈന്യത്തിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. രാജ്യത്തിന്റെ 70 വര്‍ഷത്തോളമുള്ള ചരിത്രത്തില്‍ 33 വര്‍ഷം ഭരിച്ചതും സൈന്യം തന്നെയായിരുന്നു.

NO COMMENTS

LEAVE A REPLY