ഇസ്ലാമാബാദ് • രാജ്യത്തു നിന്ന് തീവ്രവാദവും ഭീകര പ്രവര്‍ത്തനവും തുടച്ചുനീക്കുകയാണ് തന്റെ സര്‍ക്കാരിന്റെ നയവും മുന്‍ഗണനയുമെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. ഭീകരത പോലുള്ള സമൂഹിക തിന്മകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കണം. പെഷാവര്‍ സ്കൂള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച നാഷനല്‍ ആക്ഷന്‍ പ്ലാന്‍ അവലോകനം ചെയ്യാന്‍ വിളച്ചുകൂട്ടിയ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജാന്‍ജുവ, ക്യാബിനറ്റ് മന്ത്രിമാര്‍, സൈനിക മേധാവി തുടങ്ങിയവര്‍ പങ്കെടുത്തു.