നവോദയ കുടുംബ ധനസഹായം സിപിഎം നേതാവ് സനോഫർ ഇഖ്ബാൽ വിതരണം ചെയ്തു

19

തിരുവനന്തപുരം : നവോദയ കുടുംബ ധനസഹായ൦
സി പി എം നേതാവും വലിയതുറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സനോഫ൪ ഇഖ്ബാൽ വിതരണം ചെയ്തു.

ദമാം നവോദയ, ഫൈസലിയ ഏരിയയും, ഫൈസലി യ യൂണിറ്റ് അംഗവുമായ (മരണപ്പെട്ട കന്യാകുമാരി ജില്ല, കൽക്കുളം, വെള്ളിക്കോട് സ്വദേശി) സെലാസ്റ്റിൻ. എസ്. മരിയന്റെ കുടുംബത്തിനുള്ള സഹായമാണ് സനോഫ൪ വിതരണം ചെയ്തത്വലിയതുറ, സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസി ൽ കൂടിയ യോഗത്തിൽ സലാസ്റ്റിന്റെ ഭാര്യ മേരിലത ധനസഹായം സനോഫറിൽ നിന്നും ഏറ്റുവാങ്ങി. കൂടാ തെ ദമാമിൽ സ്ട്രോക് വന്ന്, നാട്ടിലെത്തിയ, നുജു മുദീന്റെ (കണിയാപുരം എൻഎസ് വില്ല) ചികിത്സാ ധനസഹായം കോർപ്പറേഷൻ കൗൺ സിലർ ഷാജിതാ നാസ൪ കൈമാറി.യോഗത്തിൽ നുജുമുദീന്റെയും, സലാസ്റ്റ്യന്റെയും കുടുംബാം ഗങ്ങൾ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം, വള്ളക്കടവ്, എ കെ ജി മന്ദിരത്തിൽ കൂടിയ യോഗത്തിൽ നവോദയ മുൻ രക്ഷാധി കാരി ഇ എം. കബീർ അദ്ധ്യക്ഷത വഹിച്ചു. നവോദയ മുൻ പ്രവർത്ത കൻ സന്തോഷ്‌ മാനവ൦ സ്വാഗതം പറഞ്ഞു.

സി പി എം പ്രവർത്തകരായ ഷംനാ, ഹിജാസ്, ശ്യാം, സാജിറത്ത്, ദിലീപ്, നവാസ്, സുലൈമാൻ തുടങ്ങിയവ൪ പങ്കെടുത്തു

NO COMMENTS

LEAVE A REPLY