കൊച്ചി: ഡൈവിംഗ് പരിശീലനത്തിനെത്തിയ ശ്രീലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥന് മുങ്ങിമരിച്ചു. പെറ്റി ഓഫീസര്‍ വീരസിംഗെ(39) ആണ് മരിച്ചത്. കൊച്ചി നേവല്‍ ബേസിലായിരുന്നു അപകടം. ദിവസേന നടക്കാറുള്ള പരിശീലന നീന്തലിനിടെ വീരസിംഗെ മുങ്ങിപ്പോവുകയായിരുന്നു. ഏപ്രില്‍ മൂന്നു മുതലാണ് വീരസിംഗെ പരിശീനലത്തിനായി കൊച്ചിയിലെത്തിയത്.