കൊച്ചി: എന്‍സിപിയുമായി സഹകരിപ്പിക്കണമെന്ന കേരളാ കോണ്‍ഗ്രസ്സ് ബിയുടെ ആവശ്യം തള്ളിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പിതാംബരന്‍ മാസ്റ്റര്‍. ആര്‍ ബാലകൃഷ്ണപിള്ള വരുന്നത് എന്‍സിപിയെ ശക്തിപ്പെടുത്തുമെന്നും പീതാംബരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ താന്‍ ഒറ്റപ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ പാര്‍ട്ടിയുമായി സഹകരണമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ നേതൃയോഗത്തിന് ശേഷം പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയത്.