തൃശൂർ: എൻസിപിയെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻസിപി ഒന്നിച്ച് യുഡിഎഫിലേക്ക് വരുന്നതാണ് മുന്നണിക്ക് താത്പര്യം. മാണി സി. കാപ്പനും കൂട്ടരും മാത്രമായി വന്നാലും സ്വീകരിക്കും.
മുന്നണി പ്രവേശന വിഷയത്തിൽ എൻസിപിയുമായി ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നേരത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കാപ്പനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. കാപ്പൻ വന്നാൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്.