സ്ഥാനാർഥിത്വം ലക്ഷ്യം വെക്കുന്ന എൻ.സി.പിയിൽ പിളർപ്പിനുള്ള സാധ്യതകൾ

34

അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കൈവരുന്ന അവസരത്തിനായി സ്ഥാനാർഥിത്വം ലക്ഷ്യംവെക്കുന്ന പ്രവർത്തകരുടെ പ്രതീക്ഷകൾക്കിടയിലാണ് എൻ.സി.പി.യിൽ പിളർപ്പിനുള്ള സാധ്യതകൾ തെളിയുന്നത്.

തദ്ദേശതിരഞ്ഞെടുപ്പിൽ കടുത്ത ആശങ്കയി ലേക്കാണ് നീങ്ങുന്നത്. തിരഞ്ഞെടുപ്പ് പടിവാതി ലിൽ നിൽക്കുമ്പോൾ പാലാ മണ്ഡലത്തിന്റെ പേരിൽ നേതാക്കൾ പാർട്ടി പിളർത്താൻ നീക്കം നടത്തുന്നതാണ് പ്രാദേശിക നേതാക്കളെ നിരാശയിലാക്കുന്നത്.

സീറ്റുനിർണയ ചർച്ചകൾ എൽ.ഡി.എഫിൽ തുടങ്ങാനിരിക്കു കയാണ്. മുന്നണിയിലെ ചെറു ഘടകകക്ഷികൾക്ക് പരിഗണന കിട്ടുന്ന ഏക സന്ദർഭവും ഇതാണ്. യു. ഡി. എഫിലേക്കു പോകാൻ നീക്കംനടത്തുന്ന മാണി സി. കാപ്പൻ എം. എൽ. എ. ക്കെതിരായ വികാരം പാർട്ടിയിൽ ശക്തമാണ്. യു.ഡി.എഫിലേക്കു പോയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.സി.പി.ക്ക് ഒരു പരിഗണനയും കിട്ടില്ലെന്ന ചിന്തയിൽ സീറ്റ് ലക്ഷ്യംവെക്കുന്ന താഴെത്തട്ടിലെ പ്രവർത്തകർ പാർട്ടിയിലെ എ.കെ. ശശീന്ദ്രൻ വിഭാഗത്തി ലേക്ക്‌ ചേക്കേറാനൊരുങ്ങുകയാണ്.

പാർട്ടിനേതൃത്വം യു.ഡി.എഫിലേക്കു പോകാനുള്ള തീരുമാനമെടുത്താൽ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ഇടതുമുന്നണിക്കൊപ്പം തന്നെ നിന്നേക്കും.

തദ്ദേശതിരഞ്ഞെടുപ്പ് സീറ്റുചർച്ചകൾ തുടങ്ങുന്ന തിനു മുമ്പുതന്നെ തങ്ങൾ ശശീന്ദ്രനൊപ്പം മുന്നണിയിൽ ഉറച്ചുനിൽക്കുന്നവരാണെന്ന് സ്ഥാപിക്കാനാണ് പ്രാദേശികനേതാക്കൾ ശ്രമിക്കുന്നത്.

ഭൂരിഭാഗവും ശശീന്ദ്രൻ വിഭാഗത്തി നൊപ്പം നിന്നേക്കാനും സാധ്യത.പ്രാദേശികമായി സീറ്റുചർച്ചകളിൽ എൻ. സി. പി.ക്ക് ഇടപെടാൻ കഴിയാത്ത അവസ്ഥയാ യെന്നും നേതാക്കൾ പറയുന്നു.

ജയിപ്പിച്ചശേഷം കളംവിടുമോ എന്ന സംശയം ഇടതുമുന്നണിയിൽ ഉണ്ടാവുന്നത് പാർട്ടിയുടെ വിലപേശൽശേഷി തന്നെ ഇല്ലാതാക്കിയിരിക്കു കയാണെന്ന് എൻ. സി.പി. നേതാക്കൾ പറയുന്നു.

NO COMMENTS