ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് എറിഞ്ഞത് ആർഎസ്‌എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരകായ നൂറനാട് സ്വദേശി പ്രവീണാണ്. വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
നാല് ബോംബുകളാണ് പോലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. രണ്ട് ബോംബുകൾ സിപിഎം മാർച്ചിന് നേരെയും എറിഞ്ഞു. ബോംബെറിയുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചുകഴിഞ്ഞു.
Home NEWS NRI - PRAVASI നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.