കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരനടക്കം രണ്ടു പേര് പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയേയും ക്ലീനിംഗ് സൂപ്പര്വൈസറേയുമാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ വച്ചിരിക്കുകയായിരുന്ന സ്വര്‍ണം പുറത്തുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ക്ലീനിംഗ് സൂപ്പര്‍വൈസര്‍ പിടിയിലായത്.