നെഹ്റു കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം പിന്‍വലിച്ചു

215

തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണത്തിൽ വൈസ് പ്രിൻസിപ്പൽ അടക്കം അഞ്ചു പേരെയാണ് പുറത്താക്കിയിരിക്കുന്നത്. ആരോപണ വിധേയരെ പുറത്താക്കിയതായി അറിയിച്ച് സമരം ചെയ്ത വിദാർഥികൾക്ക് മാനേജ്മെന്‍റ് മുദ്രപത്രത്തിൽ എഴുതി നൽകി. മുന്പ് ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുമെന്നും മാനേജ്മെന്‍റ് സമരം ചെയ്ത വിദ്യാർഥികൾക്ക് ഉറപ്പുനൽകി. ഇതോടെ പാന്പാടി നെഹ്റു കോളജിൽ വിദ്യാർഥികൾ നടത്തിയ സമരം ഒത്തുതീർപ്പിലെത്തി. നേരത്തെ, ജിഷ്ണുവിന്‍റെ മരണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് മാനേജ്മെന്‍റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പാലിക്കാൻ മാനേജ്മെന്‍റ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ വീണ്ടും സമരം ആരംഭിച്ചത്. പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയെ കോപ്പിയടിക്കേസിൽ കരുതിക്കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മാനേജ്മെന്‍റിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു പ്രതികാരനടപടിയെന്നും പോലീസ് അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY