തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ പത്തിനു നടത്തും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതിയുടെ കാര്യത്തില്‍ തീരുമാനമായത്. മേളയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാകും.