ലഹരിക്കെതിരെ നേമം മുസ്ലിം ജമാഅത്ത് ഭാരവാഹികൾ

160

തിരുവനന്തപുരം : പ്രദേശത്തെ ലഹരി മുക്ത സമൂഹമാക്കി മാറ്റുവാൻ നേമം മുസ്ലിം ജമാഅത്ത് ഭാരവാഹികളും ജമാഅത്ത് അംഗങ്ങളും രംഗത്ത് . ലഹരിമുക്ത സമൂഹം ക്യാമ്പ യിൻ-2024 എന്ന പേരിലാണ് നേമം ജമാഅത്ത് ഭാരവാഹികൾ ലഹരിക്കെതിരെ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുത് .

യുവ തലമുറ ലക്ഷ്യബോധം നഷ്ടപ്പെട്ട് അധാർമിക മാർഗം സ്വീകരിച്ച് വിവിധ ലഹരികളുടെ അടിമകളായി മാറുന്നുവെന്നും ഇവരെ നേരായ വഴിയിൽ കൊണ്ടുവരേണ്ടത് മഹല്ലുകളുടെ ബാധ്യതയാണെന്ന ബോധ്യത്തിലാണ് ക്യാമ്പയിനുകൾ നടക്കുന്നത് . നവംബർ 23 (ശനിയാഴ്ച) ന് തുടങ്ങി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സമാപിക്കുന്ന ഏകദേശം രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന ബോധവൽ ക്കരണ പരിപാടികളാണ് ജമാഅത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

മനുഷ്യനെ ശുദ്ധ പ്രകൃതിയോടെയാണ് സൃഷ്ടികർത്താവ് സംവിധാനിച്ചിരിക്കുന്നതെന്നും അതിലൂടെയാണ് അവനു നേരിൻറെയും നന്മയുടെയും വക്താവായി തീരുന്നതെന്നും, അതാണ് അവനെ ആരോഗ്യമുള്ള ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഉടമയാക്കിത്തീർ ക്കുന്നതെന്നും ദൈവാനു ഗ്രഹത്താൽ നമുക്ക് ലഭിച്ച ഉത്തമ ആദർശജീവിതം വിജയബന്ധിതവും, അസൂയാവഹവും, മാതൃകാപര വുമാണെന്ന് ജമാഅത്ത് ഭാരവാഹികൾ പറയുന്നത് .

മോട്ടിവേഷൻ കൗൺസിലർമാർ, പണ്ഡിതന്മാർ നേത്യത്വം നൽകുന്ന കുടുംബ സംഗമങ്ങൾ, ബോധവൽക്കരണക്ലാസുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ. സാഹ്യദ ക്രിക്കറ്റ് മത്സരം, ലഹരിവിമുക്ത പ്രദർശനം, സമാപന പൊതുസമ്മേളനം തുടങ്ങി ഒരു പിടി മൂല്യവത്തായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേമം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പറയുന്നു

NO COMMENTS

LEAVE A REPLY