നേമത്ത് പൂര്‍ണ ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ

67

തിരുവനന്തപുരം: നേമത്ത് പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികൾ.എന്നാൽ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപന ദിവസത്തെപ്പോലെ ആകാംക്ഷയുടെ മുള്‍മുനയിലാണ് നേമം.

വി.ശിവന്‍കുട്ടി

എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി പ്രഖ്യാപനത്തിനു മുന്‍പേ കളത്തിലിറ ങ്ങിയിരുന്നു. നേ​മ​ത്ത് സി പി എമ്മും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ലയെന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വ​രു​മെ​ന്ന വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി.

വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലായെന്നും എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ആ​രാ​ണ് എ​ന്ന​ത് പ്ര​ശ്‌​ന​മ​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.

കുമ്മനം രാജശേഖരന്‍

പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബിജെപി നേതാവും നേമം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ രംഗത്ത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും നേമത്തെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാനത്ത് ബിജെപി വന്‍ വിജയം നേടുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കെ മുരളീധരൻ

തുറുപ്പു ചീട്ടായാണ് കെ മുരളീധരനെ യുഡിഎഫ് കളത്തിലിറക്കുന്നത് . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന മുരളീധരൻ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2011 മുതൽ 2019 വരെ വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന മുരളീധരന്‍ നേമത്തെ വെല്ലുവിളികൾ സ്വയം ഏറ്റെടുത്ത് പൂർണ്ണ ആത്മ വിശ്വാസത്തോടെയാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.

NO COMMENTS