നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്നും മുരളീധരന് പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ ഉപാധികള്‍ വെക്കില്ല. ബി.ജെ.പിയെ ഭയമില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. വടകര സീറ്റ് ആര്.എം.പി കൊടുത്തു. കെ.കെ രമ തന്നെ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവകാശം ആര്.എം.പിക്കാണെന്നും മുരളീധരന് പറഞ്ഞു.