കാഠ്മണ്ഡു: നേനേപ്പാളിലെ ദമനിലെ റിസോർട്ടിലാണ് എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.മക്വൻപുർ എസ്പി സുശീൽ സിംഗ് റാത്തോർ ആണ് ഈ വിവരം പുറത്ത് വിട്ടത്.
മരിച്ചവരുടെ പേരു വിവരങ്ങൾ വ്യക്തമായിട്ടില്ലെന്നും ഇക്കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. തണുപ്പകറ്റാൻ ഇവർ റൂമിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ ശ്വാസം മുട്ടലിനേത്തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.