തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് നേട്ടമുണ്ടാക്കും എന്നാണ് എക്സിറ്റ് പോളുകള്‍ക്ക് ശേഷം നെറ്റ് മലയാളം ന്യൂസ് നടത്തിയ സര്‍വ്വേ…………
സര്‍വ്വേകള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന് ചില വിലയിരുത്തലുകളും കണക്ക് കൂട്ടലുകളുമൊക്കെയുണ്ടായിരുന്നു. കേന്ദ്രത്തില്‍ അധികാരം തിരിച്ച് പിടിക്കാനുളള മത്സരത്തില്‍ കോണ്‍ഗ്രസിന് കേരളത്തിലെ 20 സീറ്റുകളിലേയും വിജയ പരാജയങ്ങള്‍ നിര്‍ണായകമായിരുന്നു. കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് കരുത്ത് പകരാനാണ് കേരളത്തില്‍ കോണ്‍ഗ്രസ് വോട്ട് തേടിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഭിന്നിപ്പുകൾ ഒന്നാവുകയും അത്യാവേശത്തിലാവുകയും തികഞ്ഞ ആത്മവിശ്വാസത്തിലുമാവുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്‌തോ ? ശബരിമല വിഷയം – കേരളത്തിൽ ഏതൊക്കെ മണ്ഡലങ്ങളിൽ പ്രതിഫലിച്ചു ? വിജയസാധ്യത ആർക്കൊക്കെയാണ് ? തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് നെറ്റ് മലയാളം ന്യൂസ് പ്രവചനം നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ കഴിഞ്ഞ തവണ 12 ആയിരുന്നു യുഡിഎഫ് സമ്പാദ്യം. ഇത്തവണ പതിനേഴു സീറ്റുകളില്‍ വിജയിക്കും എന്നാണ് കണക്ക്. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം ഇടതിനൊപ്പമായിരുന്നു നില കൊണ്ടത്. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷം വിശ്വാസമര്‍പ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
നെറ്റ് മലയാളം ന്യൂസിന്റെ സര്‍വ്വെ.
യു ഡി എഫ് -13 മുതല്‍ 17 വരെ സീറ്റുകളും, എല്‍ ഡി എഫിന് 7 മുതല്‍ 3 സീറ്റുകളും, ബിജെപി ഒരു സീറ്റും നേടാനാണ് സാധ്യത .
കാസര്‍കോട് – ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെപി സതീഷ് ചന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് വ്യക്തമായ മുൻതൂക്കം ഉണ്ടാകുമെന്നും – 1989 മുതല്‍ ഇടുതുകോട്ടയായി തുടരുന്ന കാസര്‍കോട് ഇത്തവണ വീഴുമെന്നാണ് നെറ്റ് മലയാളം സര്‍വ്വെ അഭിപ്രായപ്പെടുന്നത്.
കണ്ണൂര്‍ – തെക്കന്‍ മലബാറിലെ സിപിഎമ്മിന്‍റെ മറ്റൊരു സിറ്റിങ് സീറ്റായ കണ്ണൂരും ഇത്തവണ അവരെ കൈവിട്ടേക്കും. ഇടത് സ്ഥാനാര്‍ത്ഥി ശ്രീമതി ടീച്ചറും യുഡിഎഫ് സ്ഥനാര്‍ത്ഥി കെ സുധാകരനും തമ്മില്‍ ശക്തമായ മത്സരമാണ് കണ്ണൂരില്‍ നടക്കുക. അപ്പോഴും കെ സുധാകരന് തന്നെയാണ് സധ്യത കൂടുതല്‍.
വടകര – വളരെ ശ്രദ്ധേയമായ രാഷ്ട്രീയ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തും. പി ജയരാജന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെങ്കിലും കെ മുരളീധരനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്
കോഴിക്കോട് – കോഴിക്കോടും വിജയം യുഡിഎഫിന് തന്നെ. വിവാദങ്ങളിൽ പതറാതെ എംകെ രാഘവന്‍ വിജയിച്ചു കയറും.
വയനാട് – കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ ഫലത്തിന്‍റെ കാര്യത്തില്‍ സംശയമൊന്നും ഇല്ല. വലിയ ഭൂരിപക്ഷത്തോടെ രാഹുല്‍ വിജയിക്കുമെന്ന് വ്യക്തം.
മലപ്പുറം – മലപ്പുറത്ത് തിരഞ്ഞെടുപ്പ് ഗോദയിൽ ആദ്യം കളംതൊട്ട ഇടത് മുന്നണി സ്ഥാനാർഥിയും എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ വി.പി. സാനു പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വെല്ലുവിളിയാവാന്‍ കഴിഞ്ഞില്ലെന്നുമാണ് പ്രവചനം.
പൊന്നാനി – പൊന്നാനി ഇത്തവണയും ലീഗ് കോട്ടയായി തന്നെ തുടരും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് മണ്ഡലത്തില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ട്.
ആലത്തൂര്‍ – ആലത്തൂര്‍ അതേ സമയം കഴിഞ്ഞ രണ്ട് തവണായി പികെ ബിജുവിലൂടെ സിപിഎം നിലനിര്‍ത്തുന്ന ആലത്തൂര്‍ സീറ്റ് ഇത്തവണ ഇടതുമുന്നണിക്ക് നഷ്ടമായക്കേും. പുതമുഖ സ്ഥാനാര്‍ത്ഥിയാണെങ്കിലും പ്രചരണത്തിലെ മേല്‍ക്കൈ ആണ് രമ്യഹരിദാസിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമാവുക.
തൃശൂര്‍ – ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ടിഎന്‍ പ്രതാപനിലൂടെ സീറ്റ് യുഡിഎഫ് തിരിച്ചു പിടിക്കും. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയത് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കിയേക്കും. രാജാജി മാത്യൂ തോമസ് ആയിരുന്നു തൃശൂരിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി.
ചാലക്കുടി – ചാലക്കുടിയിലെ സിറ്റിങ് എംപിയായ നടന്‍ ഇന്നസെന്‍റിന് ഇത്തവണ പരാജയം വരും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍ ചാലക്കുടിയില്‍ വിജയിക്കുമെന്നാണ് നെറ്റ് മലയാളം പ്രവചിക്കുന്നത്.
എറണാകുളം – എറണാകുളത്ത് ഹൈബി ഈഡന്‍റെ വിജയം സുനിശ്ചിതമാണ്.
ഇടുക്കി – കസ്തൂരിരംഗന്‍ റിപ്പോട്ട് കത്തിനിന്ന 2014 ല്‍ ജോയ്സ് ജോര്‍ജ്ജിലൂടെ ഇടതുമുന്നണി വിജയിച്ച ഇടുക്കി സീറ്റ് ഇത്തവണ ഡീന്‍ കുര്യാക്കോസിലൂടെ യുഡിഎഫ് തിരിച്ചു പിടിക്കും.
കോട്ടയം – കോട്ടയത്ത് തോമസ് ചാഴിക്കാടന്‍റെ വിജയവും സര്‍വ്വെ ഉറപ്പിക്കുന്നു.
പത്തനംതിട്ട – ദിവസങ്ങൾ നീണ്ട രാഷ്ട്രീയനാടകങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് പത്തനംതിട്ടയിൽ ബി.ജെ.പി. സ്ഥാനാർഥിയായി കെ. സുരേന്ദ്രനെത്തിയത് . കെ സുരേന്ദ്രന്‍ വലിയ വോട്ടുപിടുത്തം നടത്തുമെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ അട്ടിമറി വിജയം നേടിയ സിറ്റിങ് എം.എൽ.എ. കൂടിയായ എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജിന് ഇത്തവണ വിചാരിച്ച വോട്ടുകൾ നേടാനായില്ലെന്നും – രണ്ടുതവണ വിജയിച്ച പരിചയസമ്പന്നനായ യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണി വിജയിക്കുമെന്നുമാണ് സർവ്വേ
പാലക്കാട് ; പാലക്കാട് മുന്നാംതവണയും ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷ് നിലനിര്‍ത്തുമെന്നാണ് നെറ്റ് മലയാളം ന്യൂസ് സർവ്വേ .
മാവേലിക്കര യുഡിഎഫ് സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷ് സീറ്റ് നിലനിര്‍ത്തും. ഇടത് സ്ഥാനാര്‍ത്ഥിക്കുമേല്‍ വ്യക്തമായ മേധാവിത്വമാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഉള്തെന്നും സർവ്വേ പറയുന്നു .
കൊല്ലം – കൊല്ലം ഇത്തവണയും എന്‍കെ പ്രേമചന്ദ്രനിലൂടെ യുഡിഎഫ് നിലനിര്‍ത്തും. കെഎന്‍ ബാലഗോപാല്‍ ശക്തനായ സ്ഥാനാര്‍ത്ഥി യായിരുന്നെങ്കിലും പ്രേമചന്ദ്രനെ മറികടക്കാന്‍ സാധിക്കില്ലെന്നും ബിജെപി പിടിക്കുന്ന വോട്ടുകളും കൊല്ലത്ത് നിര്‍ണ്ണായകമാവും.എന്നുമാണ് സർവേ റിപ്പോർട്ട്
ആലപ്പുഴ – ആലപ്പുഴയില്‍ എഎം ആരിഫ് വിജയിക്കുമെന്നാണ് പ്രവചനം. ജനകീയ എംഎല്‍എയായ എഎം ആരിഫിനെ രംഗത്ത് ഇറക്കിയത് ഇടതുമുന്നണിക്ക് ഗുണം ചെയ്യും.
ആറ്റിങ്ങല്‍ – ആറ്റിങ്ങലില്‍ എ സമ്പത്തിനാണ് വിജയമെന്നാണ് നെറ്റ് മലയാളം പ്രവചനം. മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ പിടിക്കുന്ന വോട്ടുകളും നിര്‍ണ്ണായകമാവും.
തിരുവനന്തപുരം – ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ആര് വിജയിക്കുമെന്ന് കൃത്യമായ പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എന്‍ഡിഎ സ്ഥനാര്‍ത്ഥി കുമ്മനം രാജശേഖരനും തുല്യ സാധ്യതയാണ് തിരുവനന്തപുരത്ത് ഉള്ളത്. എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി സി ദിവാകരന്‍ മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും.
മാനേജിങ് എഡിറ്റർ