മണ്ണടി മുസ്ലിം ജമാഅത്തിൻ്റെ കീഴിലുള്ള നൂറുൽഹുദാ മദ്രസയിൽ നടന്ന പ്രവേശനോത്സവം ചീഫ് ഇമാം അമാനുല്ല ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ, വൈസ് പ്രസിഡൻ്റ് അൽ അമീൻ, ട്രഷറർ എം ജാഫർഖാൻ, കമ്മിറ്റി അംഗം സയ്യിദ് മഷ്ഹൂദ്, അസിസ്റ്റൻറ് ഇമാം അൽഹാഫിസ് റിയാസ് മൗലവി തുടങ്ങിയവർ സംസാരിച്ചു.