ഡ്യൂറോഫ്‌ളക്‌സിന്റെ പുതിയ കിടക്കകള്‍

116

തിരുവനന്തപുരം: ഡ്യൂറോഫ്‌ളക്‌സ് വികസിപ്പിച്ചെടുത്ത തങ്ങളുടെ ഏറ്റവും പുതിയ ഡ്യൂറോപീഡിക് മാട്രസുകളുടെ ശ്രേണി വിപണിയിറക്കി. നല്ല ഉറക്കം, നല്ല ആരോഗ്യം എന്ന ഡ്യൂറോഫ്‌ളക്‌സിന്റെ മുദ്രാവാക്യ ത്തില്‍ ഊന്നികൊണ്ട് ഉപഭോക്താക്കള്‍ക്കു സജീവ മായ ഒരു ജീവിതശൈലി മുന്നോട്ടു കൊണ്ടു പോകുന്നതിനു സഹായിക്കുന്നതാണ് ഈ കിടക്കകള്‍. നിലവാരമുള്ള ഉറക്കം നല്‍കുന്നതിനായി രൂപകല്‍പന ചെയ്ത പ്രത്യേക മാട്രസുകളാണ് ഡ്യൂറോപീഡിക് മാട്രസുകള്‍.

ഈസ്‌മൈട്രിപ്പ് ഡോട്ട് കോമിനു വളര്‍ച്ച

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ടെക് പ്ലാറ്റ്‌ഫോമായ ഈസ്‌മൈട്രിപ്പ് ഡോട്ട് കോം ഈ ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ എക്കാലത്തേയും വലിയ മൊത്ത ബുക്കിംഗ് വരുമാനം ആയ 2371 കോടി രൂപ നേടിക്കൊണ്ട് 42.6 ശതമാനം വരുന്ന മികവുറ്റ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനി അതിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഒന്നാം പാദത്തിലെ ഈ നിര്‍ണായക നേട്ടം എന്നുള്ളത് അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്നതായി കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY