കൊച്ചിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

225

കൊച്ചിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ ചൂരക്കാടാണ് സംഭവം. പ്രസവത്തിൽ മരിച്ച കുട്ടിയെ കുഴിച്ചിടുകയായിരുന്നെന്ന് അമ്മ പൊലീസിന് മൊഴി നൽകി. പ്രസവം മറച്ചുവെയ്ക്കാനാണ് കുറ്റം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. രക്തസ്രാവത്തെത്തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ പ്രസവത്തിന്റെ കാര്യം ഡോക്ടർമാരെ അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ ശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. അന്വേഷണം തുടരുകയാണെന്നും മരിച്ചതിന് ശേഷമാണോ കുഴിച്ചിട്ടത് എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയായ സ്ത്രീ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.

NO COMMENTS

LEAVE A REPLY