സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ; വ്യാപാര സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ ശനിവരെ തുറന്നു പ്രവർത്തിക്കും ; വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം

26

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു.തദ്ദേശ സ്ഥാപനങ്ങളി ലെ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. ​വ്യാപാര സ്ഥാപനങ്ങള്‍, ചന്തകള്‍, ബാങ്കുകള്‍, ഓഫീസുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസായ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്കെല്ലാം തിങ്കള്‍ മുതല്‍ ശനിവരെ തുറന്നു പ്രവര്‍ത്തി ക്കാന്‍ അനുമതിയുണ്ട്. കടകള്‍ ആഴ്ചയില്‍ ആറ് ദിവസവും തുറന്നു പ്രവര്‍ത്തിക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി.

ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിട്ട് രണ്ടാഴ്ച ആയവരോ, അല്ലെങ്കില്‍ 72 മണിക്കൂറിനു ള്ളില്‍ ചെയ്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ അല്ലെങ്കില്‍ ഒരു മാസം മുമ്ബ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ കടകള്‍, ചന്തകള്‍ , ബാങ്കുകള്‍, പൊതു സ്വകാര്യ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ , വ്യവസായ സ്ഥാപനങ്ങള്‍, കമ്ബനികള്‍ , തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂ.

എല്ലാ കടകളും രാവിലെ ഏഴു മുതല്‍ വൈകീട്ട് 9 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും രാത്രി 9.30 വരെ പാഴ്സല്‍ വിതരണം അനുവദിക്കും. മുഴുവന്‍ വാഹനങ്ങളും (പൊതു-സ്വകാര്യ ) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സര്‍വീസ് നടത്താം. മത്സര പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും റിക്രൂട്ട്മെന്‍്റുകളും സ്പോര്‍ട്സ് ട്രയലുകളും അനുവദിച്ചു.

NO COMMENTS