സംസ്ഥാനത്തെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിർമ്മാണത്തിനും 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവൻവണ്ടൂർ, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട് തൂണേരി, കണ്ണൂർ മലപ്പട്ടം, കാസർഗോഡ് വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകൾക്കാണ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കുന്നത്. ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിന് 50 ഗ്രാമപഞ്ചായത്തുകൾക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്.
തിരുവനന്തപുരത്തെ പുല്ലമ്പാറ, ഉഴമലയ്ക്കൽ, പെരുങ്കടവിള. കൊല്ലത്തെ മൺട്രോത്തുരുത്ത്, എളമാട്. പത്തനംതിട്ടയിലെ തോട്ടപ്പുഴശ്ശേരി, ഓമല്ലൂർ. ആലപ്പുഴയിലെ പെരുമ്പാലം, ചെറുതന, വെളിയനാട്, തകഴി. കോട്ടയത്തെ കൊരുത്തോട്, പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, അകൽക്കുന്നം. ഇടുക്കി ആലക്കോട്, എടവെട്ടി, പീരുമേട്, ചക്കുപ്പള്ളം. എറണാകുളം ചേന്നമംഗലം, അയ്യംപുഴ, വാഴക്കുളം. തൃശൂർ പോർക്കുളം, നെൻമണിക്കര, പുത്തൻചിറ, അന്തിക്കാട്. പാലക്കാട് ചളവറ, കുമരംപുത്തൂർ, കാപ്പൂർ, അലനല്ലൂർ. മലപ്പുറം ഏലംകുളം ഇരിമ്പിലം പെരുമണ്ണക്ലറി, എടയൂർ. കോഴിക്കോട് തുറയൂർ, മേപ്പയ്യൂർ, മണിയൂർ, ചെക്യാട്. വയനാട് തരിയോട്, തിരുനെല്ലി, മീനങ്ങാടി. കണ്ണൂർ കോട്ടയം, കരിവെള്ളൂർ, പടിയൂർ കല്ല്യാട്, ഏഴോം, കുറുമാത്തൂർ. കാസർഗോഡ് വലിയപറമ്പ, ബലാൽ, ബെല്ലൂർ, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകൾക്കാണ് ധനസഹായമെന്ന് മന്ത്രി അറിയിച്ചു.
ആർ ജി എസ് എയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനും ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.