ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ ഇന്നറിയാം . പാർലമെന്റ് മന്ദിരത്തിൽ പകൽ 11ന് വോട്ടെണ്ണൽ ആരംഭിക്കും.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തിങ്കളാഴ്‌ചയാണ് വോട്ടെടുപ്പ് നടന്നത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഞായറാഴ്‌ച അവസാനിക്കും. പുതിയ രാഷ്ട്രപതി തിങ്കളാഴ്‌ച ചുമതലയേൽക്കും. പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടു പ്പാണ് നടന്നതെങ്കിലും പതിനഞ്ചാമത് രാഷ്ട്രപതിയാണ് ചുമതലയേൽക്കുക. ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് രണ്ടുവട്ടം തെരഞ്ഞെടുക്ക പ്പെട്ടിരുന്നു.