മക്കയിൽ പു​തി​യ ജ​ല​സം​ഭ​ര​ണി

37

ജി​ദ്ദ: മൂ​ന്നാം ഹ​റം വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യോ​ടൊ​പ്പം​ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് മ​ക്ക ഹ​റ​മി​നും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​മാ​യ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ​ പു​തി​യ ജ​ല​സം​ഭ​ര​ണി​യെ​ന്ന്​ ഇ​രു​ ഹ​റം കാ​ര്യാ​ല​യ​ത്തി​നു​ കീ​ഴി​ലെ പ്രോ​ജ​ക്​​ട്​​​ ആ​ന്‍​ഡ്​​ എ​ന്‍​ജി​നീ​യ​റി​ങ്​ പ​ഠ​ന​വി​ഭാ​ഗം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി എ​ന്‍​ജി. സു​ല്‍​ത്താ​ന്‍ അ​ല്‍​ഖു​റ​ശി പ​റ​ഞ്ഞു.

100 മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള സം​ഭ​ര​ണി​യി​ല്‍ 1,40,000 ക്യു​ബി​ക്​ മീ​റ്റ​ര്‍ ജ​ലം സൂ​ക്ഷി​ക്കാ​നാ​കും. ത​റ​യും ചു​വ​രും ഇ​രു​മ്ബും മേ​ല്‍​ക്കൂ​ര അ​ലു​മി​നി​യ​വും കൊ​ണ്ടും നി​ര്‍​മി​ച്ച​താ​ണ്. ഹ​റ​മി​നു മാ​ത്ര​മു​ള്ള സം​ഭ​ര​ണി​യാ​ണി​ത്​. 80,000 ക്യു​ബി​ക്​ മീ​റ്റ​ര്‍ ജ​ലം സം​ഭ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ഴ​യ ജ​ല​സം​ഭ​ര​ണി​യു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കും. പൈ​പ്പ്​​ലൈ​നു​ക​ളു​ടെ ജോ​ലി 93 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. മൂ​ന്നാം റി​ങ്​ റോ​ഡി​ലെ വാ​ട്ട​ര്‍ സ്​​റ്റേ​ഷ​നി​ല്‍​നി​ന്നാ​ണ്​ വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. അ​വി​ടു​ന്ന്​ ക​അ്​​കി​യ​യി​ലു​ള്ള പ​മ്ബി​ങ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വെ​ള്ളം പ​മ്ബ്​ ചെ​യ്യും.

അ​വി​ടെ​നി​ന്നാ​ണ്​ മ​ല​ക്കു​ മു​ക​ളി​ല്‍ സ്ഥാ​പി​ച്ച പു​തി​യ മെ​റ്റ​ല്‍ ടാ​ങ്കി​ലേ​ക്കും​ പി​ന്നെ ഹ​റ​മി​ലേ​ക്കും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും ജ​ലം പ​മ്ബ്​ ചെ​യ്യു​ക​യെ​ന്നും അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. അ​ടു​ത്ത റ​മ​ദാ​നി​ല്‍ പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കുമെന്നും പു​തി​യ ജ​ല​സം​ഭ​ര​ണി​യു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നുവെന്നും അദ്ദേഹം പറഞ്ഞു .

NO COMMENTS