തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നവകേരളം ഉപന്യാസ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ ആർച്ച. എ.ജെ (സെന്റ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ) ഒന്നാം സ്ഥാനം നേടി. ആഷ്‌ലി റോയ് (സെന്റ് മേരീസ് എച്ച്.എസ്. ചമ്പക്കുളം) രണ്ടും, അനുഗ്രഹ. വി.കെ (ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര) മൂന്നും സ്ഥാനം നേടി.
ഹയർസെക്കന്ററി വിഭാഗത്തിൽ സ്വാതി ബി.എസ് (ഗവ. എച്ച്.എസ്.എസ്, ആവള, കുട്ടോത്ത്) ഒന്നാം സ്ഥാനം നേടി. അമൃത. വി.എസ് (ജി.എച്ച്.എസ്.എസ്, മൂലങ്കാവ്, വയനാട്) രണ്ടും, അയന ബേബി (സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ്.എസ്, കറുകുറ്റി) മൂന്നും സ്ഥാനം നേടി.
തിരുവനന്തപുരത്ത് എസ്.സി.ഇ.ആർ.ടിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ.ജെ. പ്രസാദ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.ഹൈസ്‌കൂൾ തലത്തിൽ ‘നവകേരള നിർമ്മിതിയിൽ കുട്ടികളുടെ പങ്കാളിത്തം’, ഹയർ സെക്കന്ററി തലത്തിൽ ‘കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിർമിതി’ എന്നിവയായിരുന്നു വിഷയങ്ങൾ.
ഡോ. സി. രാമകൃഷ്ണൻ, ഡി.ജി.ഇ. ഓഫീസ് ചീഫ് പ്ലാനിംഗ് ഓഫീസർ ബീനറാണി, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളിൽ നിന്ന് അൻപതോളം കുട്ടികളാണ് അവസാന റൗണ്ടിൽ പങ്കെടുത്തത്.