അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഇന്ന് രണ്ടാം ഘട്ട വിധി

16

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഇന്ന് രണ്ടാം ഘട്ട വിധി പറയും.

സംഭവത്തിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. നാസര്‍ ഉള്‍പ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ ഇന്നു വിധി പറയുന്നത്.

ഒളിവിലുള്ള ഒന്നാംപ്രതി എറണാകുളം ഓടയ്ക്കാലി സ്വദേശി സവാദിനെക്കുറിച്ച്‌ വിവരം നല്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.പ്രൊഫ. ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ അപമാനിക്കുന്ന പരാമര്‍ശമുണ്ടെന്ന് ആരോപിച്ചാണ് 2010 ജൂലൈ നാലിന് മൂവാറ്റുപുഴയില്‍ വച്ച്‌ അധ്യാപകന്റെ കൈപ്പത്തി വെട്ടിയത്.

കേസ് 2011 മാര്‍ച്ച്‌ ഒന്‍പതിന് എന്‍ഐഎ ഏറ്റെടുത്തു.ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചി എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞിരുന്നു. 31 പ്രതികളില്‍ 13 പേരെ അന്നു ശിക്ഷിച്ചു, 18 പേരെ വിട്ടയച്ചു. അതിനു ശേഷം പിടികൂടിയവരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

NO COMMENTS

LEAVE A REPLY