കോഴിക്കോട് – സേവ് എ സണ്‍ഡേ സേവ് എ ബീച്ച്; നാളെ ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കുംജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന സേവ് എ സണ്‍ഡേ സേവ് എ ബീച്ച് (Save a Sunday save a beach) പ്രോഗ്രാമിന്റെ ഭാഗമായി സപ്തംബര്‍ 8 ന് ഞായറാഴ്ച ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കും. ജില്ലാ ഭരണകൂടത്തിനൊപ്പം കോര്‍പ്പറേഷന്‍, ഡി.ടി.പി.സി, തീരദേശ ജാഗ്രതാ സമിതി, സമീപത്തെ റെസിഡന്‍സ് അസോസിയേഷന്‍, ബീച്ച് മേഖലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മത്സ്യ തൊഴിലാളികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, രാഷ്ട്രീയ സാസ്‌കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങി സന്നദ്ധതയുള്ള എല്ലാവര്‍ക്കും ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകാം.
ലോക സാക്ഷരതാ ദിനമാചരിക്കുംസാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സെപ്തംബര്‍ 8 ന് ലോക സാക്ഷരതാ ദിനമാചരിക്കും. ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പെരിങ്ങളം ഗവ. ഹയര്‍ സെക്കന്റി സ്‌കൂളില്‍ നിര്‍വഹിക്കും. 31 പത്താം തരം തുല്യതാ പഠന ക്ലാസുകളിലും 26 രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ ക്ലാസുകളിലും, 29 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ ക്ലാസുകളിലും 188 സാക്ഷരതാ മിഷന്‍ വിദ്യാ കേന്ദ്രങ്ങളിലും വിവിധ സാക്ഷരതാ ദിനാചരണ പരിപാടികള്‍ നടക്കും. പതാക ഉയര്‍ത്തല്‍, സാക്ഷരതാ ദിന പ്രഭാഷണം, സാക്ഷരതാ പ്രവര്‍ത്തകരെ ആദരിക്കല്‍, പഠിതാക്കളുടെ മത്സരങ്ങള്‍, ഓണാഘോഷ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
കുടിശ്ശിക തുക ഒടുക്കാംകേരള ഓട്ടോമൊബൈല്‍-വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തതിന് ശേഷം അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് കുടിശ്ശിക തുക പലിശയും പിഴ പലിശയും ചേര്‍ത്ത് 2019 ഡിസംബര്‍ 31 വരെ ഒടുക്കാവുന്നതാണെന്ന് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ബി.എ.എം.എസിന് സീറ്റ് ഒഴിവ്മാഹി രാജീവ് ഗാന്ധി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബി.എ.എം.എസിന് 6 എന്‍.ആര്‍.ഐ സീറ്റ് ഒഴിവുണ്ട്. നീറ്റ് പാസ്സായവര്‍ക്ക് മാത്രം അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക് : 0490 2337341, 9447687058. ഇ.മെയില്‍ ayurmahe@gmail.com.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 16ന്കോഴിക്കോട് മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ബേസിക് കോസ്മറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ബേസിക് കോസ്‌മെറ്റോളജി/ഹെയര്‍ ആന്റ് സ്‌കിന്‍ കെയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്‌മെറ്റോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 16 ന്് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍ : 0495-2373976.
പാലുത്പന്ന നിര്‍മാണ പരിശീലനംബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കുമായി പത്തു ദിവസത്തെ പാലുത്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 16 മുതല്‍ 27 വരെയാണ് പരിശീലനം. പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുളളവര്‍ 16 ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. പരിശീലനാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 135 രൂപ അടക്കണം. ഫോണ്‍ : 0495 2414579.
ഇ.സി.എച്ച്.എസ് ആനുകൂല്യം : വിവര ശേഖരണം നടത്തും ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ജോലി ചെയ്യുകയും റിസര്‍വിസ്റ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ട് സേനയില്‍ നിന്ന് വിടുതല്‍ നല്‍കുകയും എക്‌സ്‌ഗ്രേഷ്യ പേയ്‌മെന്റ് ആനുകൂല്യവും കൈപ്പറ്റുകയും ചെയ്ത വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇസി.എച്ച്എസ് ആനുകൂല്യം നല്‍കുന്നതിന് വിവര ശേഖരണം നടത്തും. സേവന വിവരങ്ങള്‍ സെപ്തംബര്‍ ഏഴിന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2771881.