ഇന്ന് ബാങ്ക് പണിമുടക്ക്

207

തിരുവനന്തപുരം: ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണി മുടക്കും. ബാങ്കിംഗ് മേഖലയില്‍ കേന്ദ്ര സര്‍ക്കാർ നടപ്പാക്കുന്ന പരിഷ്കരണ പരിപാടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബാങ്ക് ഇടപാടുകൾ പൂർണമായും സ്തംഭിച്ചേക്കും.
ദേശസാത്കൃത ബാങ്കുകളുടെ ലയനം ഒഴിവാക്കുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വകാര്യമേഖലയിൽ യഥേഷ്ടം ബാങ്കുകൾ അനുവദിക്കാനുള്ള നയം പിന്‍വലിക്കുക, കോർപ്പറേറ്റ് വായ്പാ കുടിശ്ശികക്കാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്. ബാങ്കിംഗ് മേഖലയിലെ വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ,വിദേശ , ഗ്രാമീണ ബാങ്കുകളിലെ 10 ലക്ഷത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിന് മുന്നോടിയായി ഇന്നലെ ജില്ലാ ആസ്ഥാനങ്ങളിൽ റാലികളും ധർണകളും സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ബാങ്ക് ഇടപാടുകള്‍ പൂര്‍ണ്ണമായും സ്തംഭിച്ചേക്കും.

NO COMMENTS

LEAVE A REPLY