മൈസൂരില്‍ കോടതിയില്‍ സ്ഫോടനം

197

ബംഗളൂരു: മൈസൂരിൽ കോടതി കെട്ടിട സമുച്ചയത്തിൽ സ്ഫോടനം. വൈകീട്ട് നാലരയോടെയാണ് കെട്ടിടസമുച്ചയത്തിനകത്തുള്ള ശുചിമുറിക്കകത്ത് സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
സ്ഫോടനത്തിന്റെ ആഘാതത്തിൽ മുറിയുടെ ജനലുകളും വാതിലും തകർ‍ന്നു. സ്ഫോടനസമയത്ത് മുറിക്കകത്ത് ആരെങ്കിലും ഉണ്ടായിരുന്നോവെന്ന് അറിയില്ലെന്ന് ദൃക്സാക്ഷികളായ അഭിഭാഷക‍ർ പറഞ്ഞു.
വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കോടതി കെട്ടിട്ടത്തിനകത്ത് നിന്നും പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ബാഗുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായി ആഭ്യന്തരമന്ത്രി പരമേശ്വരയ്യ പറ‌ഞ്ഞു. ഫൊറൻസിക് വിഭാഗം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണെന്നു പരമേശ്വരയ്യ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാനമന്ത്രിമാരുൾപ്പെടെയുള്ളവർ മൈസൂരിലുള്ളപ്പോഴാണ് സ്ഫോടനമുണ്ടായതെന്നത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

NO COMMENTS

LEAVE A REPLY