മുംബൈ: മുംബൈ-ഗോവ ഹൈവേയില്‍ പാലം തകര്‍ന്നു ബസുകള്‍ നദിയില്‍ വീണ അപകടത്തില്‍ ഡ്രൈവറുടേതടക്കം നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും നാവികസേനയും നാട്ടുകാരുമടങ്ങുന്ന വലിയ സംഘം രണ്ടാം ദിവസവും തെരച്ചില്‍ തുടരുകയാണ്.
കനത്തമഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. രണ്ടുബസുകളും നാല് കാറുകളും ഇരുപത്തിയഞ്ചിലധികം യാത്രക്കാരും ഒഴുക്കില്‍ പെട്ടിരുന്നു.
മുംബൈയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ സാവിത്രി നദിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.