മലപ്പുറം: പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കൊപ്പം കരിങ്കനാട് സ്വദേശി മുഹമ്മദ് ജാബിറാണ് പിടിയിലായത്.
എടയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് സ്വകാര്യ ബസ്‌കണ്ടക്ടറായ യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. കോളേജിലേക്കുള്ള യാത്രക്കിടെ ബസ്സില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഇരുപത്തിരണ്ടുകാരനായ യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് കഴിഞ്ഞ ദിവസം വളാഞ്ചേരി സി ഐ കെഎം സുലൈമാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിര്‍ധനകുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ ആറു മാസമായി പ്രതി ചൂഷണം ചെയ്യുകയിരുന്നെന്ന് പോലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്‍മാറയതോടെ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് ബോധ്യപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.