സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം വിവാദമാകുന്നു. സിപിഎമ്മിനോട് കളിച്ചാല്‍ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയും പിണറായി തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രസ്താവനയ്‌ക്ക് പിന്നിലെന്നും കുമ്മനം വ്യക്തമാക്കി.