തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദ്ദേശം. നാലു മാസം വേണമെന്ന വിജിലന്‍സ് ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളി. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ ചില നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയതായി അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാറുകാരും ഉദ്യോഗസ്ഥരും അടക്കം ആറു പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസ് സെപ്റ്റംബര്‍ 26 ന് വീണ്ടും പരിഗണിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2005ല്‍ തിരുവനന്തപുരത്ത ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് വിജിലന്‍സ് അന്വേഷണം.