സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും

172

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതാണ് യോഗത്തില്‍ പ്രധാന അജന്‍ഡ. കെ ടി ഡി സി ഉള്‍പ്പടെയുള്ള പ്രധാന കോര്‍പറേഷനുകളുടെ അധ്യക്ഷ സ്ഥാനങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ പ്രാഥമിക ധാരണയാകുമെന്നാണ് അറിയുന്നത്.
ഉദയംപേരൂരിലടക്കം പലയിടത്തുമുള്ള പാര്‍ട്ടി അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും ചര്‍ച്ചക്ക് വരാനിടയുണ്ട്. ഈ വിഷയത്തെ ചൊല്ലി എറണാകുളത്തെ പ്രാദേശിക സി പി ഐ എം നേതൃത്വവും സി പി ഐ നേതൃത്വം തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ പുറത്താക്കിയ വിമതരെ സി പി ഐ അംഗത്വം നല്‍കി സ്വീകരിച്ചതില്‍ സി പി ഐ എമ്മിന് കടുത്ത അമര്‍ഷമുണ്ട്. ഇതേക്കുറിച്ച് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയാകും.

NO COMMENTS

LEAVE A REPLY