യുവാവിനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവര്‍ന്നു; യുവതിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം പിടിയില്‍

182

കോട്ടയം: യുവതിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവര്‍ന്നു. കോട്ടയം മണിമല തെക്കേത്തു കവലയിലാണ് സംഭവം. യുവതിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ 2 പേർ പൊലീസിന്റെ പിടിയിലായി. മണിമല തെക്കേത്തു കവലയിൽ വിജയമ്മ, ഇവരുടെ സഹായി ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി ജബ്ബാർ എന്നിവർ പിടിയിലായത്.
പൊൻകുന്നത്ത് വാടകക്ക് താമസിക്കുന്ന തൃശൂർ സ്വദേശി പ്രസാദാണ് ആക്രമിക്കപ്പെട്ടത്. പണത്തിന് ആവിശ്യം വന്ന വിജയമ്മ പ്രസാദിനോട് പണം ആവിശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ പ്രസാദ് നൽകുവാൻ തയാറായില്ല. വിജയമ്മ കടം ചോദിച്ച മറ്റാളുകളെ പണം കൊടുക്കുന്നതിൽ നിന്ന് ഇയാൾ തടയുകയും ചെയ്തു.
ഇതോടെ പ്രസാദിനോട് വൈരാഗ്യം വന്ന വിജയമ്മ ജബ്ബാറിനെയും മറ്റൊരാളെയും വിളിച്ച് വരുത്തി പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രസാദിന്റെ പക്കലുണ്ടായിരുന്ന 3 പവന്റെ മാലയും 2 പവന്റെ ബ്രേസ് ലെറ്റും സംഘം തട്ടിയെടുത്തു.
പിന്നീട് ഈ സ്വർണ്ണാഭരണങ്ങൾ എരുമേലിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ അറുപത്തിയാറായിരം രൂപക്ക് പണയം വെച്ചു. പ്രസാദിന്‍റെ പരാതിയെ തുടർന്ന് മണിമല സി ഐ ഇ പി റെജിയുടെ നേതൃതത്തിലുളള പോലീസ് സംഘം നടത്തിയ പിശോധനയെ തുടര്‍ന്നാണ് വിജയമ്മയുടെ വീടിനു സമീപത്തു വച്ചു ക്വട്ടേഷൻ സംഘം പിടിയിലായത്.

NO COMMENTS

LEAVE A REPLY