ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അമേരിക്കയിൽ എഫ്ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.
സുനന്ദപുഷ്കറിന്റെ മരണത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്വേഷണ സംഘം വീണ്ടും എഫ്ബിഐയോട് അന്വേഷിച്ചെന്നാണ് റിപ്പോർട്ടുകൾ. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന എഫ്ബിഐയുടെ ലാബിൽ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം എഫ്ബിഐ ഉദ്യോഗസ്ഥരമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ മാസം പാകിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറിനെ പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ ചോദ്യം ചെയ്തിരുന്നു.