ഫാദർ ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്നു കേന്ദ്രം

171

ന്യൂഡല്‍ഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ സുരക്ഷിതനാണെന്ന് വിദേശകാര്യമന്ത്രാലയം. തന്നെ കാണാനെത്തിയ ഉഴുന്നാലിലിന്‍റെ ബന്ധുക്കളെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
കാത്തലിക് ബിഷപ്പസ് കോൺഫറൻസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ബിഷപ് തിയോഡർ മസ്ക്രിനാസിനും ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനത്തിനും ഒപ്പമാണെന്നാണ് ഫാദർ ടോം ഉഴുന്നാലിന്‍റെ ബന്ധുക്കൾ സുഷമ സ്വാരാജിനെ കണ്ടത്. പാർലമെന്‍റിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ തുടരുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചു. ടോം ഉഴുന്നാലിൽ സുരക്ഷിതനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ചില രാഷ്ട്ര നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും സുഷമ അറിയിച്ചതായി ബിഷപ്പ് തിയോഡർ മസ്ക്രിനാസ് പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച്‌ മാര്‍ച്ച്‌ നാലിനാണ് ഫാദർ ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം സ്വദേശീയാണ് ഉഴുന്നാലിൽ. തടവില്‍ കഴിയുന്ന ഫാദറിന്‍റേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരർ പിടിയിലായെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു

NO COMMENTS

LEAVE A REPLY