ട്രെയിനില്‍ കടത്തിയ കഞ്ചാവ് എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ പിടികൂടി

179

ട്രെയിനില്‍ കൊണ്ടുവന്ന പത്തു കിലോ കഞ്ചാവ് കൊച്ചിയില്‍ റെയില്‍വെ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഫോര്‍‍ട്ടുകൊച്ചി സ്വദേശി രതീഷ് ദാസിനെ പൊലീസ് അറസ്റ്റുചെയ്തു.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളില്‍ പരിശോധന ശക്തമാക്കിയതോടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പത്തുകിലോ ക‌ഞ്ചാവുമായിട്ടാണ് ഫോര്‍ട്ടുകൊച്ചി സ്വദേശി രതീഷ് ദാസ് പിടിയിലായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍ ഒരാളാണ് അറസ്റ്റിലായ പ്രതിയെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ക‌ഞ്ചാവ് കണ്ടെത്തിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാഴ്‌സലുകളുടെ കൂട്ടത്തിലാണ് ലഹരിമരുന്ന കടത്ത് വ്യാപകമായിട്ടുളളതെന്നും വ്യക്തമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY