റാഗിങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

212

കോഴിക്കോട് വടകര തോടന്നൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെമ്മരത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ത്ഥിനി അസ്‍നാസ് ആണ് ആത്മഹത്യ ചെയ്തത്. റാഗിങിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അസ്‍നാസിനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്മരത്തൂരിലെ എം.എച്ച്.ഇ.എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അസ്‍നാസ്. കഴിഞ്ഞ ദിവസം കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നേറ്റ പരിഹാസമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

NO COMMENTS

LEAVE A REPLY