കോഴിക്കോട് കെ എസ് ആര്‍ ടി സി ഷോപ്പിങ്ങ് കോപ്‌ളക്‌സ് സ്വകാര്യ കമ്പനിയായ മാക് അസോസിയേറ്റിന് കൈമാറാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ച്ചത്തേക്കാണ് സ്റ്റേ.
കോഴിക്കോട്: കോഴിക്കോട് കെ എസ് ആര്‍ ടി സി ഷോപ്പിങ്ങ് കോപ്‌ളക്‌സ് സ്വകാര്യ കമ്പനിയായ മാക് അസോസിയേറ്റിന് കൈമാറാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ച്ചത്തേക്കാണ് സ്റ്റേ. മാക് അസോസിയേറ്റിനുവേണ്ടി കെ ടി ഡി എഫ് സി അനാവശ്യ ഇടപെടല്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
താമരശേരി സ്വദേശി കെ കെ അബ്ദുള്ളയാണ് പരാതിക്കാരന്‍. കെ എസ് ആര്‍ ടി സി ഷോപ്പിങ്ങ് കോപ്‌ളക്‌സിന്റെ കരാര്‍ വ്യവസ്ഥകള്‍ നിയമാനുസൃതമല്ലെന്നാണ് അബ്ദുള്ളയുടെ പരാതി. നിലവില്‍ ടെന്‍ഡര്‍ കിട്ടിയ കമ്പനിക്ക് അത് നല്‍കിയത് ചട്ടം ലംഘിച്ചാണ്. തിരികെ വേണ്ടാത്ത നിക്ഷേപം നല്‍കിയാണ് സ്വകാര്യ കമ്പനി കരാര്‍ നേടിയത്. തിരികെ വേണ്ടാത്ത നിക്ഷേപം എന്നൊരു വ്യവസ്ഥ വാടക കുടിയാന്‍ നിയമത്തില്‍ ഇല്ലെന്ന് പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു.
കേരള ലീസ് അന്റ് റെന്റ് കണ്‍ട്രോള്‍ ആക്ട് കെ എസ് ആര്‍ ടി സി ഷോപ്പിങ്ങ് കോപ്‌ളക്‌സിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ മാര്‍ച്ച് 23 ന് അസാധാരണ ഗസറ്റ് ഇറക്കിയിട്ടുണ്ട്. ഇത് ദുരൂഹമാണെന്നും കെ കെ അബ്ദുള്ള ആരോപിച്ചു. ഈ നിയമം കെ എസ് ആര്‍ ടി സിക്ക്
ബാധകമല്ലെങ്കില്‍ ഏത് കരാറിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം കൈമാറുകയെന്ന് കെ ടി ഡി എഫ് സി വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് ഹൈകോടതിയില്‍ നിന്ന് രണ്ടാഴ്ചത്തെ സ്റ്റേ കിട്ടിയത്.