ടെക്നോപാർക്കിൽ സ്റ്റാർട് അപ് കമ്പനികൾക്ക് ഭീഷണിയായി നോക്ക്കൂലി

206

തിരുവനന്തപുരം: ടെക്നോപാർക്കിൽ സ്റ്റാർട് അപ് കമ്പനികൾക്ക് ഭീഷണിയായി യൂണിയനുകൾ. പ്രത്യക സാമ്പത്തിക മേഖലയിൽ നോക്കുകൂലിയായും കയറ്റിറക്ക് കൂലിയായും യൂണിയനുകൾ ആവശ്യപ്പെടുന്നത് കൊള്ളവില. യൂണിയൻ ഭീഷണികാരണം കമ്പനികൾ ടെക്നോപാർക്ക് വിടാനൊരുങ്ങുന്നു.
ജോലി ചെയ്യാതെ കൂലിവാങ്ങുന്നത് ശരിയല്ലെന്നാണ് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. പുതിയ സർക്കാറിന്‍റെ നയം ചെറുകിട ഐടി സംരഭങ്ങളടക്കമുള്ള സ്റ്റാർട് അപ് കമ്പനികളെ പരമാവധി പ്രോത്സാഹിപ്പിക്കുകയെന്നതാണ്. എന്നാൽ കേരളത്തിന്‍റെ അഭിമാനകേന്രമായ ടെക്നോപാർക്കിൽ ഭരണണാനുകൂല തൊഴിലാളി യൂണിയനടക്കം ചെയ്യുന്നത് നോക്ക്കൂലിയുടെ പേരില്‍ ഇവരെ പീഡിപ്പിക്കുകയാണ്.
ഏതാനും മാസം മുൻപ് ടെക്നോപാർക്കിൽ ആരംഭിച്ച സ്റ്റാർട് അപ് കമ്പനിയാണ് ഗുഡ്മെത്തേഡ്സ്. പലരുടെയും ഷെയർവാങ്ങി ചെറുപ്പക്കാരുടെ ഒരുസംഘം തുടങ്ങിയ കമ്പനിയിലേക്ക് കഴിഞ്ഞ ദിവസം 200 എക്സിക്യുട്ടീവ് കസേരയെത്തിച്ചു. ഉടൻ ചാടിവീണു യൂണിയൻ ചുമട്ടുകാർ. കേസര താഴെയിറക്കും പക്ഷെ ഒന്നിന് 70 രൂപ നിരക്കിലാണ് കൂലി ചോദിച്ചത്.
തൊഴിലാളി ക്ഷേമനിധി ബോർ‍‍ഡ് അംഗീകരിച്ചത് കസേര ഒന്നിന് 24 രൂപയാണ്. അതിന്‍റെ മൂന്നിരട്ടിയാണ് യൂണിയൻ ചോദിക്കുന്നത്. ഇനി കൂലി അധികമാണെന്ന് പറഞ്ഞ സ്വയം ഇറക്കിയാൽ നോക്ക് കൂലി നൽകേണ്ടിവരുന്ന അവസ്ഥയാണ്.
ടെക്നോപാർക്ക് ഫെയ്സ് ഒന്നിൽ ഇത്രയും വലിയ കൊള്ളയില്ലെന്നാണ് കമ്പനി ഉടമകൾ പറയുന്നത്. ഈ നില തുടർന്നാൽ കമ്പനി ഉപേക്ഷിക്കണ്ട സാഹചര്യമാണെന്നും സ്റ്റാർട്ട് അപ് ഉടമകൾ പറയുന്നു. ടെക്നോ പാർക്ക് അധികൃതർക്ക് പല പരാതി നൽകി മടുത്തവർ കമ്പനി ഉപേക്ഷിച്ച് മടങ്ങും മുൻപെങ്കിലും ഇടപെടണം.

NO COMMENTS

LEAVE A REPLY