മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴ തുടരുന്നതിനിടെ മുംബൈ ഭിവാന്‍ഡിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു അഞ്ചുപേര്‍ മരിച്ചു. പത്തോളം പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അതേസമയം മുംബൈ നഗരത്തില്‍ തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ അന്ധേരി സബ് വേ, കിംഗ് സര്‍ക്കിള്‍, മാട്ടുങ്ക, ദാദര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. ചില പ്രധാന റോഡുകളിലും വെള്ളം നിറഞ്ഞതോടെ വന്‍ ഗതാഗതക്കുരുക്ക് ദൃശ്യമാണ്. പലയിടങ്ങളിലും ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള് വൈകി. കനത്തമഴ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും ബാധിച്ചു. മോശം കാലാവസ്ഥമൂലം പല സര്‍വീസുകളും റദ്ദാക്കി. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ കൂടി മുംബൈ നഗരത്തില് മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞദിവസം മഴയോട് കൂടി ഉണ്ടായ കനത്ത ഇടിമിന്നലില്‍ ഒഡീഷയില്‍ നിരവധിപ്പേരാണ് മരിച്ചത്.