രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

253

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 358 റണ്‍സെടുത്തു. ഇതോടെ ഇന്ത്യയ്‌ക്ക് 162 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡായി.
158 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. മൂന്നാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച രാഹുല്‍ 15 ബൗണ്ടറിയും മൂന്നു സിക്‌സുമടക്കമാണ് 158 റണ്‍സ് നേടിയത്. ചേതേശ്വര്‍ പൂജാര 46 റണ്‍സോടെയും ക്യാപ്റ്റന്‍ വിരാട് കോഹലി 44 റണ്‍സെടുത്തും പുറത്തായി. രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 42 റണ്‍സുമായി അജിങ്ക രഹാനെയും 17 റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. മൂന്നു ദിവസം ബാക്കി നില്‍ക്കെ മികച്ച ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസിനെ സമ്മര്‍ദത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡിസ് 196 റണ്‍സിന് പുറത്തായിരുന്നു.

NO COMMENTS

LEAVE A REPLY