യു.എൻ: ഇന്ത്യക്ക് ഈ വർഷവും യു എൻ സുരക്ഷ കൗൺസിൽ സ്ഥിരാംഗത്വം ലഭിക്കില്ല. സ്ഥിരാംഗത്വമുള്ള രാജ്യങ്ങളുടെ ചർച്ച പരാജയപ്പെട്ടതിനാൽ തുടർചർച്ചകള്‍ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു.
ഇപ്പോൾ സ്ഥിരാംഗത്വമുള്ള മിക്ക രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ നൽകുന്നുണ്ട്. പക്ഷേ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചയിൽ സ്ഥിരാംഗത്വം നിഷേധിക്കുകയായിരുന്നു. യുണൈറ്റഡ് നേഷന്‍ രൂപീകരിച്ചതിന്‍റെ എഴുപതാം വാർഷിക ദിനത്തിലും തീരുമാനമെടുക്കാത്തത് നിർഭാഗ്യകരമാണെന്ന് ഇന്ത്യയുടെ പ്രതികരണം.
യു എന്നിൽ193 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഇതിൽ 15 സ്ഥിരാംഗങ്ങളാണ് സുരക്ഷാ കൗൺസിലിള്ളത്. ഇന്ത്യയടക്കം നാല് രാജ്യങ്ങളുടെ സ്ഥിരാംഗത്വമാണ് ഇപ്പോൾ യു എന്നിന്‍റെ പരിഗണനയിലുള്ളത്.